പ്ലസ് വണ്‍ വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു

162

ബേക്കല്‍ • നടന്നു പോവുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയും ബേക്കല്‍ തമ്ബുരാന്‍ വളപ്പിലെ പ്രഭാകരന്റെ മകനുമായ പ്രശാന്ത് (16) ആണ് മരിച്ചത്. വൈകിട്ടു നാലോടെ ബേക്കല്‍ പൊലീസ് സ്റ്റേഷനടുത്താണ് അപകടം.
പ്രശാന്ത് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇവര്‍ക്കു നേരെ പാഞ്ഞുകയറുകയായിരുന്നു. മൂവരെയും ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിചച്ചെങ്കിലും പരുക്കു സാരമായതിനാല്‍ പ്രശാന്തിനെ കാസര്‍കോട്ടേക്ക് എത്തിക്കുകയായിരുന്നു. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY