അരീക്കോട്• ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. കീഴുപറമ്ബ് ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥിയും പത്തനാപുരം കൊന്നാലത്ത് സഫറുല്ലയുടെ മകനുമായ മുഹമ്മദ് അഫീലാണു മരിച്ചത്. ഉച്ചയ്ക്കു രണ്ടിന് പത്തനാപുരം പൂവത്തിക്കണ്ടിയിലായിരുന്നു അപകടം. കൂടെ ബൈക്കിലുണ്ടായിരുന്ന പത്തനാപുരം കൊന്നാലത്ത് റംസീനു പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.