തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസം തൃച്ചംബരത്ത് സ്വകാര്യ ബസ് ഇടിച്ചു പരുക്കേറ്റയാൾ മരിച്ചു. കൂവോട് താമസിക്കുന്ന ഇടുക്കി വാത്തുക്കുടി തോപ്രാംകുഴി സ്വദേശി കൊച്ചംപറമ്പിൽ വിജയ (53)നാണ് മരിച്ചത്. സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.നിയന്ത്രണം വിട്ട സ്വകാര്യ ബസ് വിജയനെ ഇടിച്ചു തെറിപ്പിച്ചു സമീപത്തെ കടയിലേക്കു പാഞ്ഞു കയറുകയായിരുന്നു. സംസ്ക്കാരം ഉച്ചകഴിഞ്ഞ്. ഭാര്യ മാച്ച്യത്ത് ലീല. സഹോദരി: അമ്മിണി.