പരിയാരത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം

155

കണ്ണൂർ∙ ദേശീയപാതയിൽ പരിയാരം ഔഷധിക്കു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്നു രാവിലെയാണ് സംഭവം. ലോറി ഡ്രൈവർ കുന്താപുരം ബളുക്കൂർ അമ്പാർ നാഗരാജ് (40) ആണ് മരിച്ചത്. രണ്ടു പേർക്കു പരുക്കേറ്റു. മെഡിക്കൽ കോളജിലേക്കു വരുന്ന കാറും എതിരെ വരികയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. ലോറിയിലെ സഹായി ഉഡുപ്പി രത്‌നാകർച്ചവർണ്ണ (37), കാർ യാത്രക്കാരനായ മെഡിക്കൽ കോളജ് പിജി വിദ്യാർഥി ഡോ. ജോസഫ് കുര്യൻ (27) എന്നിവർക്കും പരുക്കേറ്റു.ഇടിയിൽ ലോറിയിൽനിന്നു തെറിച്ചു വീണ ഡ്രൈവർ ലോറിയുടെ അടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ ശ്രമത്തിനുശേഷം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റോ‍ഡരികിലെ മരവും വൈദ്യുതി പോസ്റ്റും അപകടത്തിൽ തകർന്നു. നിയന്തണവിട്ട കാർ തോട്ടിലേക്കു മറിഞ്ഞു വീണു. ദേശീയപാതയിലെ വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു.

NO COMMENTS

LEAVE A REPLY