തിരുവല്ലയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു

176

തിരുവല്ല• തിരുവല്ലയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. തിരുവല്ല ടി.കെ.റോഡില്‍ കറ്റോട് വളവിന് സമീപം ഞായറാഴ്ച വൈകിട്ടാണ് സംഭവം. തിരുവല്ല വള്ളംകുളം സ്വദേശി രാജേഷ് (36), കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി കണ്ണന്‍ (32) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണം. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്.

NO COMMENTS

LEAVE A REPLY