മലപ്പുറം പള്ളിക്കല്‍ ബസാറില്‍ ബൈക്കപകടത്തില്‍ യുവാവ്‌ മരിച്ചു

222

മലപ്പുറം; മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി പള്ളിക്കല്‍ ബസാറില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ മകന്‍ ബൈക്കപകത്തില്‍ മരിച്ചു. സുപ്രഭാതം പത്രത്തിലെ റിപ്പോര്‍ട്ടറായ പള്ളിക്കല്‍ ബസാര്‍ നാണിയാട്ട് മുഹമ്മദ് കോയയുടെ മകന്‍ മശ്ഹൂര്‍ ഖാനാണ് (22) അപകടത്തില്‍ മരിച്ചത്. ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .കാക്കഞ്ചേരിയില്‍ നിന്ന് പള്ളിക്കല്‍ ബസാറിലേക്ക് പോകുകയായിരുന്ന മശ്ഹൂര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു .

NO COMMENTS

LEAVE A REPLY