ഒഡീഷയില്‍ ബസ് മറിഞ്ഞ് 20 മരണം

203

ഭുവനേശ്വര്‍: ഒഡീഷയില്‍ സ്വകാര്യ ബസ് പാലത്തില്‍നിന്ന് 50 അടി താഴ്ചയിലേക്കു വീണുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. 25 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അംഗുള്‍ ജില്ലയിലെ മനിത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.ബൗദ് ജില്ലാ ആസ്ഥാനത്തുനിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യബസ് മനിത്രി പാലത്തില്‍നിന്നു താഴേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ കാലപ്പഴക്കവും അമിതമായി യാത്രക്കാരെ കയറ്റിയതുമാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.14 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. അപകടത്തില്‍ പരിക്കേറ്റവരെ അംഗൂളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY