പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി സുധീര്‍, കര്‍ണാടക സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ നാലരയോടെ പാലക്കാട് ഉദൂര്‍ കഞ്ചിക്കോട് വച്ച് ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി അടുത്തുള്ള കടയില്‍ ഇടിച്ചുകയറി. പരിക്കേറ്റവരെ പാലക്കാട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ബസിലെ യാത്രകാര്‍ മറ്റ് വാഹനങ്ങളിലായി യാത്ര തുടര്‍ന്നു. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.