കോഴിക്കോട്: വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് ഗാന്ധിറോഡ് ജംഗ്ഷനില്‍ കാറില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് വേലൂര്‍ സ്വദേശികളായ പ്രദീപ് കുമാര്‍, അമര്‍നാഥ് എന്നിവരാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മുരുകാനന്ദനെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുനിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്നു കെഎസ്‌ആര്‍ടിസി ബസ്സാണ് അപകടത്തില്‍പെട്ടത്. കാറിന്‍റെ മധ്യഭാഗത്തിടിച്ച ബസ് 10 മീറ്ററോളം കാറുമായി നീങ്ങിയെതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ കാറിന്‍റെ വാതില്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.