മലപ്പുറം ∙ കൊണ്ടോട്ടി നീറാടിനു സമീപം നിയന്ത്രണംവിട്ട സ്കൂൾ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വേങ്ങര കണ്ണമംഗലം മേപ്പാട്ടുപാറ പുള്ളാട്ട് മുസ്തഫ (51) ആണ് മരിച്ചത്. രാവിലെ ഒൻപതരയ്ക്കാണ് അപകടം. വിദ്യാർഥികളെ കയറ്റാൻ പോകുന്നതിനിടെയാണു മൊറയൂർ ജിവിഎച്ച്എസ്എസിന്റെ ബസ്സിനു നിയന്ത്രണംവിട്ടത്. രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച ബസ് പിന്നീടു റോഡിൽനിന്നു തെന്നിമാറി മരത്തിലിടിച്ചാണു നിന്നത്.