തൊടുപുഴ: ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി കെട്ടിയിട്ട് മോഷണം നടത്തിയതായി പരാതി. തൊടുപുഴ അമ്ബലം റോഡില്‍ പ്രകാശ് ഗ്രൂപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നാലംഗസംഘം മോഷണം നടത്തിയത്. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ ബെല്ലടിച്ച് ഉണര്‍ത്തുകയായിരുന്നു.വീട്ടുകാര്‍ വാതില്‍ തുറന്നതോടെ ഒളിച്ചിരുന്ന നാലംഗസംഘം വീട്ടിനുള്ളിലേക്ക് പ്രവേശിച്ച് ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് വായില്‍ തുണി തിരുകിയായിരന്നു മോഷണം.1.70 ലക്ഷം രൂപ, ബാലചന്ദ്രന്റെ കഴുത്തിലെ മാല, ഭാര്യയുടെ വള മൊബൈല്‍ ഫോണ്‍, ഐപാഡ് എന്നിവ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.കവര്‍ച്ചാ സംഘത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നതായി വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയാണ് ബെല്ലടിച്ച് വീട്ടുകാരെ ഉണര്‍ത്തിയതെന്നാണ് വിവരം. കവര്‍ച്ചാ സംഘത്തില്‍ നാലു പേരാണ് ഉണ്ടായിരുന്നതെന്നും മൊഴിയുണ്ട്. സംഘത്തിലെ അംഗങ്ങള്‍ സംസാരിച്ചിരുന്നത് മലയാളമല്ലെന്നും വീട്ടുകാര്‍ പറയുന്നു.മോഷ്ടക്കാളുമായ മല്‍പ്പിടിത്തത്തില്‍ ബാലചന്ദ്രനും ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരാതിയില്‍ തൊടുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.