പൊന്‍കുന്നം ബവ്റിജസ് ഔട്ട്‍ലെറ്റില്‍ നിന്ന് 23 ലക്ഷം രൂപ മോഷണം പോയി

148

കോട്ടയം • പൊന്‍കുന്നം ബവ്റിജസ് ഔട്ട്‍ലെറ്റില്‍നിന്ന് 23 ലക്ഷം രൂപ മോഷണം പോയി. ഇന്നലെ രാത്രി 9.30നു ശേഷമായിരുന്നു മോഷണം നടന്നത്. ജീവനക്കാരെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പതു ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡ് സസ്പെന്‍ഡ് ചെയ്തു. ജീവനക്കാര്‍ മനപ്പൂര്‍വ്വം വീഴ്ചവരുത്തിയതായി കണ്ടെത്തിയെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു. പണം സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശം അവഗണിച്ചു. പൊലീസിന്റെ നിര്‍ദ്ദേശം ജീവനക്കാര്‍ പാലിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു.ഔട്ട്ലറ്റില്‍ പണം സൂക്ഷിക്കുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ അറിയിക്കണമെന്നു പൊലീസ് അറിയിച്ചിരുന്നു.സുരക്ഷ ആവശ്യമെങ്കില്‍ അതിനുള്ള സൗകര്യം നല്‍കാമെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ലെന്ന് പരാതിയുണ്ട്. രണ്ടുവര്‍ഷം മുന്‍പും ഇതേ ഔട്ട്ലെറ്റില്‍നിന്നും പണം നഷ്ടപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY