കാസര്‍കോട് • കുണ്ടംകുഴിയിലെ ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച. 16 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. അര കിലോ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും രണ്ടു കിലോയിലേറെ വരുന്ന വെള്ളി ആഭരണങ്ങളുമാണ് മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. കുണ്ടംകുഴി ജംക്ഷനിലുള്ള സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.