ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു. കശ്മീരിലെ മാല്‍പോരയില്‍ ഒരു ബാങ്കിന്‍റെ പ്രാദേശിക ശാഖയില്‍ എത്തിയ സംഘം പതിമൂന്ന് ലക്ഷം രൂപയുമായി കടന്നു. എന്നാല്‍ കൊള്ള സംഘത്തിന് ലഭിച്ചത് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും അസാധുവാക്കിയ നോട്ടുകള്‍.നഷ്ടപ്പെട്ട 13 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപയും അസാധുവാക്കിയ നോട്ടുകളാണെന്ന് ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചു. മോഷണം സംഘം ബാങ്കില്‍ എത്തുമ്പോള്‍ പന്ത്രണ്ടോളം ഇടപാടുകാര്‍ ശാഖയില്‍ ഉണ്ടായരുന്നു. എന്നാല്‍ ആര്‍ക്കും പരുക്കില്ല. മോഷണത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായും ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.