ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ കവര്‍ച്ച

220

ദില്ലി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ വന്‍ കവര്‍ച്ച. സുപ്രധാന രേഖകളും കമ്ബ്യുട്ടറുകളും മോഷണം പോയതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി വൈകി ഈസ്റ്റ് ഡല്‍ഹി പത്പര്‍ഗഞ്ചിലെ ഓഫീസിലാണ് കവര്‍ച്ച നടന്നത്.
ഓഫീസിന്റെ താഴ് അറുത്തുമാറ്റിയ മോഷ്ടാക്കള്‍ സിസിടിവി കാമറകളും നശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. പോലീസും ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓഫീസില്‍ നിന്ന് ലെറ്റര്‍ഹെഡുകളും രണ്ട് കമ്ബ്യൂട്ടറുകളുടെ സി.പി.യുകളും കാണാതായിട്ടുണ്ടെന്ന് എഎപി നേതാവ് പങ്കജ് സിംഗ് പറഞ്ഞു.

NO COMMENTS

LEAVE A REPLY