ന്യൂഡല്‍ഹി : മണപ്പുറം ഫിനാന്‍സിന്റെ ഗുഡ്ഗാവിലെ ബ്രാഞ്ചില്‍ വന്‍ മോഷണം. 32 കിലോ സ്വര്‍ണവുമായി മോഷ്ടാക്കള്‍ കടന്നു. ഏകദേശം ഒന്‍പതു കോടി രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മോഷ്ടാക്കള്‍ 7.8 ലക്ഷം രൂപയും കവര്‍ന്നു. എട്ടോളംവരുന്ന ആയുധധാരികള്‍ ബാങ്കിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ ശാഖകളില്‍ ആറു മാസത്തിനിടെ ഇത് ആറാമത്തെ കവര്‍ച്ചയാണ് നടന്നിരിക്കുന്നത്.