കോതമംഗലം: വീട് കുത്തി തുറന്ന് മോഷണം.നാല് ലക്ഷം രൂപയും 900 ഡോളറും കവര്‍ന്നു.കോതമംഗലം പെരുമണൂര്‍ മാളിയേക്കല്‍ ജോസഫിന്റെ വീടാണ് ശനിയാഴ്ച രാത്രി കുത്തിതുറന്ന് മോഷണം നടത്തിയത്.വീടിനകത്തു കയറിയമോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്.അലമാര തുറക്കാനുള്ള ശ്രമം വിജയിക്കാത്തതിനാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. വീട്ടുടമയും ഭാര്യയും വീടുപൂട്ടി വൈക്കത്തുള്ള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് വീടിന്റെ വാതിലുകളും ജനലുകളും തുറന്നുകിടക്കുന്നത് കണ്ടത്.തുടര്‍ന്ന് ഇയ്യാള്‍ വൈക്കത്തുള്ള ജോസഫിനേയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയിട്ടുള്ളത്. വാതിലിലും മേശയിലും അലമാരയിലുമെല്ലാം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കോതമംലം സി.ഐ.വി.റ്റി.ഷാജന്‍, എസ്.ഐ.ലൈജുമോന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. വിരലടയാള വിദക്ത്തന്‍ ജസ്റ്റിന്‍ ജോഫിന്റെ നേതൃത്വത്തിലുള്ള സംഘവും വീടിനുള്ളില്‍ പരിശോധനടത്തി. കളമശേരി ഡോഗ് സ്ക്വാഡിലെ റൂണിയെന്ന നായെ കൊണ്ടുവന്ന് പരിശോധന നടത്തി.മോഷ്ടാക്കള്‍ ഉപേക്ഷിച്ച വാക്കത്തിയുടെ മണം പിടിച്ച് നായപെരുമണൂര്‍ നിന്നും ഊന്നുകല്‍ റോഡില്‍ നുറു മീറ്ററോളം ഓടിയ ശേഷം തിരികേ പോരുകയായിരുന്നുവീട്ടുകാര്‍ സ്ഥലത്തില്ലാത്തതറിഞ്ഞ് എത്തിയ പ്രാദേശിക മോഷ്ടാക്കളാണോ പുറത്തു നിന്നവരാണോ തുടങ്ങിയ സംശയങ്ങളും ഉയരുന്നുണ്ട്.കോതമംഗലത്ത് വീടുകുത്തിതുറന്നുള്ള മോഷണം പതിവാകുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്.