ആലുവ : എറണാകുളത്ത് വീട് കുത്തിത്തുറന്ന് 100 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. മോഷണം നടന്നത് ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറെ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു. വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്നെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. അബ്ദുള്ളയും കുടുംബവും മമ്പുറത്ത് സന്ദര്‍ശനത്തിന് പോയിരിക്കുകയായിരുന്നു. സംഭവമറിയുന്നത് ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ്. വീടിന്‍റെ പരിസരത്തുനിന്ന് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.