കായംകുളം : കായംകുളത്ത് മുസ്‌ളിം പള്ളിയുടെ പരിസരത്ത് നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയി. കായംകുളം ടൗണ്‍ മസ്ജിദില്‍ നിന്നുമാണ് ഇന്ന് പുലര്‍ച്ചെ മരങ്ങള്‍ മോഷണം പോയിരിക്കുന്നത്.പതിനഞ്ച് വര്‍ഷത്തോളം പ്രായമുള്ള രണ്ട് മരങ്ങളാണ് മോഷ്ണം പോയത്. കട്ടര്‍ മെഷീന്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയ നിലയിലാണ് മരങ്ങള്‍. പള്ളിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് തിരിച്ചുവെച്ച നിലയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.