പാലക്കാട് കാനറാ ബാങ്കിന്‍റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം

169

പാലക്കാട് : പാലക്കാട് അടിപ്പെരണ്ടയില്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. എടിഎം മെഷീന്‍ കല്ല് കൊണ്ട് ഇടിച്ചു തകര്‍ത്ത നിലയിലാണ്. എന്നാല്‍ പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ നെന്മാറ പൊലീസിന് കിട്ടിയിട്ടുണ്ട്. വൈകാതെ പ്രതികള്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു

NO COMMENTS