ഇടുക്കി : മറയൂരിൽ എടിഎം കവർച്ചാ ശ്രമം. ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവർച്ചാ ശ്രമം നടന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎമ്മിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല. സമീപമുള്ള കടകളിലെ സിസിടവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. കവര്‍ച്ചാസംഘം തമിഴ്നാട്ടിലേക്ക് കടന്നിരിക്കുമെന്ന് പോലീസ് സംശയിക്കുന്നു.