തിരുവനന്തപുരം : തിരുവനന്തപുത്ത് വയോധികയെ കെട്ടിയിട്ട് മോഷണം. മോഷ്ടാക്കളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയ്ക്കാണ് (80) പരിക്കേറ്റത്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം നടന്നത്. മോഷണത്തിൽ 12 പവന് സ്വര്‍ണം നഷ്ടമായി.
നേരത്തെ വാടകയ്ക്കു താമസിച്ചവരാണ് മോഷണത്തിനു പിന്നിലെന്ന് രത്നമ്മ പറഞ്ഞു. സംഭവത്തിൽ സണ്ണിയെന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളിയായ രാജനുവേണ്ടി തെരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്.