മഞ്ചേശ്വരത്ത് വീട്ടിൽ വൻ കവർച്ച – 35പവൻ സ്വർണ്ണം നഷ്ടപ്പെട്ടു.

136

ഉപ്പള: മഞ്ചേശ്വരം ഉദ്യാവരത്തെ നവീന്‍ ചന്ദ്ര യുടെ വീട്ടിലാണ് വൻ സ്വർണ്ണ മോഷണം നടന്നത്. മാല,വള, നെക്ലൈസ്, തുടങ്ങി 35ൽ പരം പവന്‍ സ്വര്‍ണാഭരണ ങ്ങളാണ് കവര്‍ച്ച ചെയ്തത്. നവീന്‍ ചന്ദ്ര വിദേശത്ത് ജോലി ചെയ്തു വരികകയാണ്. ഇയാളുടെ ഭാര്യ മമതയും രണ്ടു മക്കളും മാത്രമാണ് വീട്ടില്‍ താമസം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമീപത്തായുള്ള കുടുംബ വീട്ടിലായിരുന്നു ഇവരുടെ താമസം. ഇന്ന് രാവിലെയോടെ വീട്ടിലെത്തിയപ്പോഴാണ് വാതില്‍ കുത്തി തുറന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.ഡി വൈ എസ് പി ബാലകൃഷ്ണൻ, മഞ്ചേശ്വരം സർക്കിൾ ഇൻസെക്റ്റർ അനൂപ്, എസ് ഐ തുടങ്ങിയവർ സ്ഥലത്തുണ്ട്. ലോക് ഡൗൺ കാലത്തും മനസമാധനം നഷ്ടപ്പെടുത്തുന്ന വാർത്തകൾ ആളുകളെ ഭീതിപ്പെടുത്തുന്നു. പോലീസുകാർ രാപ്പകൽ വ്യത്യാസമാന്യേ കഷ്ട്ടപെടുമ്പോഴും ക്രിമിനലുകൾ വിലസുന്നതും ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നു.

NO COMMENTS