മെഡിക്കല്‍ കോളജിൽ മയക്കുമരുന്ന് മോഷണം .

18

തിരുവനന്തപുരം: മെഡിക്കല്‍ കോളജിൽ നിന്നു൦
മയക്കുമരുന്ന് മോഷ്ടിച്ച കൊല്ലം മാമുട്ടിക്കടവ് നേതാജി നഗര്‍ കടിയന്‍ പള്ളിവിള രാജേഷ് ഭവനില്‍ രാഹുല്‍ (23) നെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചയാ യിരുന്നു മോഷണം

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 18ാം വാര്‍ഡിന് സമീപമുള്ള ഫാര്‍മസി സ്​റ്റോറിനുള്ളി ലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഗുരുതര രോഗം ബാധിച്ചവര്‍ക്ക്​ കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തില്‍പെട്ട ലോറാസെപ്പാം എന്ന മരുന്നി​ൻെറ 140 ആംപ്യൂളുകളാണ് മോഷ്​ടിച്ചത്.
.
രാവിലെ ഫാര്‍മസിയിലെത്തിയ ജീവനക്കാരാണ് ആംപ്യൂളുകള്‍ മോഷണം പോയ വിവരം അറിഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്​റ്റര്‍ ചെയ്ത പൊലീസ്, സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മെഡിക്കല്‍ കോളജ് എസ്.എച്ച്‌.ഒ പി. ഹരിലാലി​െന്‍റ നേതൃത്വത്തില്‍ എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, അബ്​ദുല്‍ ജവാദ്, സി.പി.ഒ മാരായ ബിമല്‍ മിത്ര, അഭിലാഷ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

NO COMMENTS