എമ്മി പുരസ്കാര ജേതാവ് റോബര്‍ട് ഗീലോം അന്തരിച്ചു

147

ലോസ് ആഞ്ചെലെസ്: ടെലിവിഷന്‍ താരവും രണ്ടു തവണ എമ്മി പുരസ്കാര ജേതാവുമായ റോബര്‍ട് ഗീലോം (89) അന്തരിച്ചു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയവേയാണ് മരണം.
1980-കളിലെ ‘സോപ്’, ‘ബെന്‍സണ്‍’ എന്നീ അമേരിക്കന്‍ ടിവി പരമ്ബരകളാണ് ഗീലോമിനെ ജനപ്രിയനാക്കിയത്. ബെന്‍സണിലെ കഥാപാത്രത്തിലൂടെ ആറു തവണ എമ്മി നാമനിര്‍ദേശം ലഭിച്ചിരുന്നു. 1994-ല്‍ ഡെസ്നിയുടെ അനിമേഷന്‍ ചിത്രം ലയണ്‍ കിംഗിന് ശബ്ദം നല്‍കി.

NO COMMENTS