റോബര്‍ട്ട് വദ്രയുടെ വിവാദ ഭൂമി ഇടപാടുകള്‍ക്ക മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ സഹായിച്ചെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

289

ദില്ലി: റോബര്‍ട്ട് വദ്രയുടെ വിവാദ ഭൂമി ഇടപാടുകള്‍ക്ക മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ സഹായിച്ചെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. റോബര്‍ട്ട് വദ്രയ്ക്ക് ഭൂമി നല്‍കിയത് ഉള്‍പ്പടെ 250 ലൈസന്‍സുകള്‍ അനുവദിച്ചത് സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്.ദില്ലി ഹൈക്കോടതി മുന്‍ ജഡ്ജ് എസ് എന്‍ ധിന്‍ഗ്രയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമെതിരെയും റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെടുന്നുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായ വദ്രയ്ക്ക് അനുകൂലമായി ഭൂമി ഇടപാട് ചട്ടങങള്‍ മുന്‍ ഹരിയാന സര്‍ക്കാര്‍ ഇളവ് ചെയ്ത് കൊടുത്തു. പ്രത്യേക ആവശ്യത്തിനായി ഉപയോഗിച്ച ഭൂമി വകുപ്പ് മാറ്റിയാണ് ഹൂഡ സര്‍ക്കാര്‍ കൈമാറിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നേരത്തെ ധിംഗ്ര കമ്മീഷന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൂഡക്ക് അയച്ച സമന്‍സ് അദ്ദേഹം കൈപ്പറ്റിയില്ല.

NO COMMENTS

LEAVE A REPLY