തിരുവനന്തപുരം: പെര്‍മിറ്റിനുള്ള ദൂരപരിധി ഇളവ് നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഖനന നിയമം പരിഷ്കരിച്ചു. പാറ ഖനനത്തിന് പൊതുസ്ഥലം, വീട് എന്നിവയില്‍നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍നിന്ന് 50 മീറ്ററാക്കി കുറച്ചാണ് സര്‍ക്കാരിന്റെ നയംമാറ്റം. ഇതനുസരിച്ച് വീടിനു തൊട്ടടുത്തുവരെ ക്വാറികള്‍ നിര്‍മിക്കാന്‍ കഴിയും. ക്വാറി ഉടമകളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ നടപടി.ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷമായിരുന്ന സര്‍ക്കാര്‍ പെര്‍മിറ്റുകളുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ക്വാറി ഉടമകളുമായി നിരവധി തവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടുതന്നെ വിപുലമായ രണ്ട് യോഗങ്ങള്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖഖന നിയമങ്ങള്‍ പരിഷ്കരിച്ച് ഇപ്പോള്‍ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.