ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് എട്ടാം വിംബിള്‍ഡണ്‍ കിരീടം. ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ നോരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ ചരിത്രം കുറിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടിയ താരമെന്ന ബഹുമതി സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വന്തമാക്കി. സ്കോര്‍: 6-3, 6-1, 6-4. അമേരിക്കന്‍ ഇതിഹാസം പീറ്റ് സാംപ്രസിന്റെ ഏഴു വിംബിള്‍ഡണ്‍ കിരീടം എന്ന റെക്കോര്‍ഡാണ് ഫെഡറര്‍ മറികടന്നത്. 2003,2004,2005,2006,2007,2009,2012,2017 എന്നീ വര്‍ഷങ്ങളിലാണ് ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു. 2012ലാണ് ഫെഡറര്‍ അവസാനമായി വിംബിള്‍ഡണ്‍ സ്വന്തമാക്കിയത്. 2003ല്‍ ആദ്യ വിംബിള്‍ഡണ്‍ നേടിയ ഫെഡറര്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ ഇതോടെ 19 ആയി. 11ാം തവണയാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ കടക്കുന്നത്.