ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷം മൂലം മ്യാന്മാറില്‍ നിന്നും പലായനം ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളില്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചുമടങ്ങുന്നവര്‍ക്ക് ഇന്ത്യ സൗജന്യമായി വീട് വച്ച് നല്‍കും. ഇത് സംബന്ധിച്ച കരാറില്‍ മ്യാന്മറിലെത്തിയ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ഒപ്പ് വച്ചു. 2012ല്‍ ബുദ്ധമത വിഭാഗക്കാരുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് 1,40,000 റോഹിന്‍ഗ്യകള്‍ നാടുവിട്ടോടിയിരുന്നു.