ന്യൂഡല്‍ഹി: രോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. രോഹിംഗ്യന്‍ ക്യാമ്പുകളിലെ സാഹചര്യങ്ങളെ സംബന്ധിച്ചാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഹരിയാന, ജമ്മു കാഷ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ ക്യാമ്പുകളിലെ സാഹചര്യങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. രോഹിംഗ്യകള്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതി നടപടി.