ന്യൂഡല്‍ഹി : റോഹിങ്ക്യ അഭയാര്‍ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലപാട് തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇന്ത്യയുടെ നിലപാടിന് പിന്തുണ തേടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിക്ക് ഹസീനയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.