വാഷിംഗ്ടണ്‍: റോഹിങ്ക്യകള്ക്കെതിരായുള്ള മ്യാന്മാറിന്റെ നടപടികളെ ശക്തമായി വിമര്‍ശിച്ച് യുഎസ്. ന്യൂനപക്ഷ മുസ്ലീം വിഭാഗമായ റോഹിങ്ക്യകളെ മ്യാന്മര് സൈന്യം വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് യുഎസ് പറഞ്ഞു
റോഹിങ്ക്യകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാന്‍ മ്യാന്മാര് ഭരണകൂടം ശ്രമിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് വ്യക്തമാക്കി.