കാസറഗോഡ് : 2020-21 വര്‍ഷത്തില്‍ കൃഷി വകുപ്പ് നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കും. അര്‍ഹരായ കര്‍ഷകര്‍ www.aims.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൃഷിക്കാര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം നടപ്പ് സാമ്പത്തിക വര്‍ഷത്തെ കരം രസീത്/കൈവശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍/വോട്ടര്‍ ഐ ഡി, ബാങ്ക് പാസ് ബുക്ക് പേജ് (ബാങ്കിന്റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ് എന്നിവ വ്യക്തമാക്കുന്ന പേജ്) എന്നിവകൂടി അപ്ലോഡ് ചെയ്യണം.
നിലം ഉടമസ്ഥര്‍ എത്രയും വേഗം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.