കോവിഡ് ബാധിച്ച്‌ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥാരാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം

22

ഹൈദരബാദ്: കോവിഡ് ബാധിച്ച്‌ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥാരാകുന്ന കുട്ടികളുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി പത്ത് ലക്ഷം രൂപ ഇടുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു.ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ ബാങ്കുകളായി സഹകരിച്ചാണ് നടപ്പാക്കുക.

25 വയസാകുമ്ബോഴാണ് ഇതിന്റെ കാലാവധി കഴിയുക. ആറ് ശതമാനമാണ് പലിശ. ഇത് രക്ഷിതാക്കള്‍ക്ക് ലഭിക്കും.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പടുത്തിയ ഭാഗിക ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടി. നാല് ആഴ്ച കൂടി സംസ്ഥാനത്ത കര്‍ഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS