നാടകവണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴ

85

തിരുവനന്തപുരം: ചേറ്റുവയില്‍ നാടകവണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടിയില്‍ പുനരന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ ആര്‍ടിഒയോട് സംഭവത്തെ കുറിച്ച്‌ വിശദമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു

കഴിഞ്ഞദിവസമാണ് ‘ആലുവ അശ്വതി’ എന്ന നാടകസംഘത്തിന്റെ വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം ഉയര്‍ന്നത്. ഇതുസംബന്ധിച്ച്‌ സാമൂഹികമാധ്യമങ്ങളിലും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.എ.എം.വി. വാഹനം പരിശോധിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 24000 രൂപ പിഴയട്ടതില്‍ നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്ന്ഗതാഗത മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

NO COMMENTS