ഒരു കോടിയോളം രൂപവില വരുന്ന സ്വര്‍ണം നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടികൂടി

188

കൊച്ചി: ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്ന് പുലര്‍ച്ചേ ഇന്‍റലിജന്‍സ് പിടികൂടി. ഇതിൽ രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്‍റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

NO COMMENTS