നാഗ്പൂര്‍ : ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തിരക്കു കൂട്ടുകയാണെന്ന് ആര്‍എസ്എസ്. സര്‍ക്കാര്‍ അയ്യപ്പഭക്തരുടെ നിലപാട് കണക്കിലെടുക്കണം. സ്ത്രീകളടക്കമുള്ള വിശ്വാസികളാണ് സുപ്രീംകോടതി വിധിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത്. വിഭിന്ന ക്ഷേത്രാചാരങ്ങളെ മാനിക്കുമ്പോള്‍ തന്നെ കോടതി വിധിയെയും മാനിക്കണമെന്നും സര്‍കാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് വിശ്വാസികള്‍ പരിശോധിക്കണമെന്നും സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. അധികാരികള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ സമാധാനപരമായി ആവശ്യങ്ങളുന്നയിക്കണമെന്നും ആര്‍എസ്എസ് പറഞ്ഞു.