കോഴിക്കോട്: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ മറുപടി.
ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായാണെന്ന് രമേശ് പറഞ്ഞു. അമ്പലങ്ങളില്‍ തന്നെ ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ്സിന് നിര്‍ബന്ധമില്ല. ശാഖ നടത്തുന്നതില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ആര്‍എസ്എസ് അത് പരിശോധിക്കും. നിലവിളക്ക്, ഓണാഘോഷം എന്നിവയില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിലപാട് ഹിന്ദുത്വത്തിന് എതിരാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് കോഴിക്കോട് പറഞ്ഞു.