മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥതയോടെ മുന്‍കൈയെടുത്താല്‍ കണ്ണൂരിലെ സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ആര്‍.എസ്.എസ്

201

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥതയോടെ മുന്‍കൈയെടുത്താല്‍ കണ്ണൂരിലെ സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി. പിണറായി, വേങ്ങാട് പഞ്ചായത്തുകളില്‍ ആക്രമിക്കപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്കാലവും സമാധാനത്തിന് അനുകൂലമായ നിലപാടാണു സംഘപ്രസ്ഥാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. ഒരുഭാഗത്തു സമാധാനം പറയുകയും മറുഭാഗത്ത് അണികളെ അക്രമത്തിനു കയറൂരിവിടുകയും ചെയ്ുന്ന സി.പി.എം. നടപടിയാണു ജില്ലയില്‍ അക്രമം തുടര്‍ക്കഥയാകാന്‍ കാരണം. കണ്ണൂരില്‍ സമാധാനമുണ്ടാക്കാന്‍ തയാറാണെന്ന് ആര്‍.എസ്.എസ്. വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ സി.പി.എം. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നു സംഘപരിവാര്‍ സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിക്കതില്‍ താല്‍പര്യമില്ല- ഗോപാലന്‍കുട്ടി ആരോപിച്ചു.

NO COMMENTS

LEAVE A REPLY