പ്രാവച്ചമ്പലം ഇടയ‌്ക്കോട‌് ആര്‍എ‌സ‌്‌എസ‌് ബോംബേറ‌് ; സിപിഐ എം, ഡിവൈഎഫ‌്‌ഐ പ്രവര്‍ത്തകര്‍ക്ക‌് ഗുരുതര പരിക്ക്

160

തിരുവനന്തപുരം : പ്രാവച്ചമ്പലം ഇടയ‌്ക്കോട‌് എല്‍ഡിഎഫ‌് പ്രതിഷേധ പ്രകടനത്തിനിടെ ആര്‍എ‌സ‌്‌എസ‌് ബോംബേറ‌്. എട്ട‌് സിപിഐ എം, ഡിവൈഎഫ‌്‌ഐ പ്രവര്‍ത്തകര്‍ക്ക‌് ഗുരുതര പരിക്ക്. ബോംബേറില്‍ എസ‌്‌എഫ‌്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ആകാശ‌് കൃഷ‌്ണയുടെ കൈപ്പത്തി അറ്റുതൂങ്ങി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആകാശിനെ അടിയന്തര ശസ‌്ത്രക്രിയക്ക‌് വിധേയനാക്കി. ഗുരുതരമായി പരിക്കേറ്റ ബാക്കിയുള്ളവരെ മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം പ്രവര്‍ത്തകരായ രഞ്ജിത്ത് (29), ഗോപകുമാര്‍ (41), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അലക്സ് (24), സനു (24). ജിന്‍സാജ് (18), നന്ദ ഗോപാല്‍ (19), അശ്വിന്‍ (18) എന്നിവരാണ് പരിക്കേറ്റ‌് ചികിത്സയിലുള്ളത്.

വൈകിട്ട‌് 6.30 ഒാടെ പ്രാവച്ചമ്ബലം ഇടയ‌്ക്കോട‌് ജങ്ഷനിലായിരുന്നു ആക്രമണമുണ്ടായത്. ബുധനാഴ‌്ച രാത്രി നേമം, പ്രാവച്ചമ്ബലം മേഖലയില്‍ സിപിഐ എമ്മിന്റെയും ഇടത‌് പാര്‍ടികളുടെയും കൊടിമരങ്ങളും ബോര്‍ഡുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ‌് വ്യാഴാഴ‌്ച വൈകിട്ട‌് നരുവാമൂടുനിന്ന‌് പ്രവച്ചമ്ബലത്തേക്ക‌് എല്‍ഡിഎഫ‌് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത‌്.

NO COMMENTS