ആര്‍.എസ്.എസ് – ഡി.വൈ.എഫ്.ഐ. സംഘര്‍ഷം.

260

തിരുവനന്തപുരം: പതാകദിനമായിരുന്നു ഇന്ന്. ഡി.വൈ.എഫ്.ഐയുടെ പതാക ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എടുത്തുകളഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പേരൂര്‍ക്കട മണികണ്‌ഠേശ്വരം ശിവക്ഷേത്രത്തിനു സമീപമാണ് ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ. സംഘര്‍ഷമുണ്ടായത്. ഡി.വൈ.എഫ്. ഞായറാഴ്ച രാവിലെയും മണികണ്‌ഠേശ്വരത്ത് സമാനമായ വിഷയം ഉണ്ടായിരുന്നു. വീണ്ടും ഉച്ചയോടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊടിമരത്തില്‍ പതാക കെട്ടി. ഈ സമയത്താണ് വലിയ സംഘര്‍ഷമുണ്ടായത്.

ജില്ലാ പ്രസിഡന്റ് വിനീത്, സംസ്ഥാന കമ്മറ്റി അംഗം പ്രതിന്‍ സാജ് കൃഷ്ണ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസമയം സ്ഥലത്തുണ്ടായിരുന്ന ആറു പോലീസുകാര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റതിനെ തുടര്‍ന്ന് ബിജു, മധു, കണ്ണന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നീ നാല് ബി.ജെ.പി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മണികണ്‌ഠേശ്വരം, നെട്ടയം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

NO COMMENTS