തിരുവനന്തപുരം: രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ആര്‍എസ്‌എസ് ശ്രമി ക്കു ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തി നെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു മുഖ്യമന്ത്രി.
പൗരത്വ ഭേദഗതി നിയമം കേരളം ഒറ്റകെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാ നുള്ള ശ്രമം നടക്കുന്നു.അത് വില പ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്.സംസ്ഥാനത്തെ ഭരണ – പ്രതി പക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കു ന്നത്. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതി സന്ധി ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്,മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ മതവിശ്വാസികള്‍ക്കുംമതവിശ്വാസം ഇല്ലാത്ത വര്‍ക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് ഇത്തരത്തിലൊരു പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. മതത്തി ന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പൗരത്വ ഭേദഗതി നിമയത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
രാജ്യമാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നല്‍കു ന്നതാണ് ഈ കൂട്ടായ്മ യെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല, മന്ത്രിമാര്‍, എല്‍ഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹ ത്തില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരേ ഈ സര്‍ക്കാറിന്റെ കാലത്ത് ആദ്യമായാണ് ഇടതു-ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തിയത്.