ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയനേതൃത്വം നിര്‍ണായക ഇടപെടല്‍ നടത്തുമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. നിലവിലെ ചര്‍ച്ചകള്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണെന്ന് ആര്‍എസ്എസ് പറയുന്നു. പ്രധാന നേതാക്കളെ കേരളത്തില്‍ സ്ഥാനാര്‍ഥികളാക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങള്‍ നല്‍കണമെന്നും പ്രധാന നേതാക്കളെ കേരളത്തില്‍ സ്ഥാനാര്‍ഥികളാക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
എന്നാല്‍ പത്തനംതിട്ട സീറ്റില്‍ ഇപ്പോഴും പാര്‍ട്ടിയില്‍ അടിപിടി തീര്‍ന്നിട്ടില്ല. പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഇതിനെ ആര്‍എസ്എസ് നേതൃത്വം എതിര്‍ക്കുന്നു. ജനറല്‍ സെക്രട്ടറിമാര്‍ മത്സര രംഗത്തുനിന്നു മാറി നില്ക്കുന്നതു ശരിയായ പ്രവണതയല്ലെന്ന് ആര്‍എസ്എസ് ബിജെപിയെ അറിയിച്ചു.എന്നാല്‍ ഇതേ സീറ്റിനു വേണ്ടി പി.എസ്. ശ്രീധന്‍പിള്ള വാദിക്കുന്നത് ബിജെപിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. .ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ കെ.സുരേന്ദ്രനു പത്തനംതിട്ട കൊടുക്കണമെന്ന് അണികളുടേയും അഭിപ്രായം.