പത്തനംതിട്ട: പന്തളത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ടിൽ അജിത്തിനാണ് വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആശാരി കണ്ണൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.