ന്യൂഡല്‍ഹി: യശ്വന്ത്പുര്‍-ടാറ്റാ നഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിന്റെ പാന്‍ട്രികാറിനാണ് തീപിടിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോധാവരി ജില്ലയില്‍ വെച്ചാണ് പാന്‍ട്രികാറില്‍ തീ പടര്‍ന്നത്. ഇതിലുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ പാന്‍ട്രികാര്‍ കോച്ച് വിഭജിച്ചതോടെ മറ്റുകോച്ചുകളിലേക്ക് തീപടരുന്നത് തടയാനായി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.പാന്‍ട്രികാര്‍ പൂര്‍ണ്ണമായും കത്തിയെരിഞ്ഞിട്ടുണ്ട്.
ജാര്‍ഖണ്ഡ് തലസ്ഥാനമായ ജംഷെഡ്പുറിലേക്ക് പോകുകയായിരുന്നു തീവണ്ടി.തീപ്പിടിത്തത്തെ തുടര്‍ന്ന് ഇതുവഴിയുള്ള നിരവധി ട്രെയിനുകള്‍ പലയിടങ്ങളിലായി മണിക്കൂറുകളോളം പിടിച്ചിട്ടു.