ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ബാങ്കില്‍ നിന്നു പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു ധനമന്ത്രാലയം. ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ധനമന്ത്രാലയം ഉയര്‍ത്തി. ഒരു ദിവസം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 10, 000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. പുതിയ തീരുമാനമനുസരിച്ച് അക്കൗണ്ടില്‍നിന്നും ഒരാഴ്ച പരമാവധി 24,000 രൂപ പിന്‍വലിക്കാം. ഒരാള്‍ക്ക് 4,500 രൂപ വരെ ബാങ്കുകള്‍ വഴി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. എടിഎം ഇടപാടുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി എടിഎം ഉപയോഗിച്ച് ഒരു ദിവസം 2,500 രൂപ വരെ പിന്‍വലിക്കാം. ചെക്കുകള്‍ സ്വീകരിക്കാന്‍ വ്യാപാരികള്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ധനമന്ത്രാലയം ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.