പത്തിലേറെ അസാധുനോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരം

177

ന്യൂഡല്‍ഹി • അസാധുവാക്കപ്പെട്ട പത്തിലേറെ 500/1000 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നതു 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാക്കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. അസാധുവാക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ടു ഡിസംബര്‍ 31നു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണു ബില്‍.
അസാധുനോട്ടുകളുടെ നിക്ഷേപകാലാവധി നീട്ടിവാങ്ങിയവര്‍ നല്‍കിയ സത്യവാങ്മൂലം തെറ്റായിരുന്നുവെന്നു തെളിഞ്ഞാല്‍ അരലക്ഷം രൂപ വരെ പിഴ ചുമത്താനും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. ബില്‍ ലോക്സഭ പാസാക്കിയാല്‍ വ്യക്തികള്‍ പത്തിലധികം അസാധുനോട്ടുകള്‍ കൈവശം വയ്ക്കുന്നതും പഠന-ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുപത്തഞ്ചിലധികം നോട്ടുകള്‍ കൈവശം വയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാകും.

പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള സമാന്തര സമ്ബദ്വ്യവസ്ഥ വരുന്നതു തടയാനാണു പുതിയ നിയമം കൊണ്ടുവരുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ബില്ലിനെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു.

NO COMMENTS

LEAVE A REPLY