മുംബൈ : രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.45 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് സൂചന.