ബി.ജെ.പി നേതാവില്‍ നിന്ന് പത്തര ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

183

പൂനെ: ബി.ജെ.പി നേതാവില്‍ നിന്ന് പത്തര ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ഉജ്്ജവല്‍ കെസ്കാറില്‍ നിന്നാണ് 10.5 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടിയത്. പൂനെയില്‍ നിന്ന് 30 കിലോമീറ്റര്‍ സസ്വാദിലാണ് സംഭവം. മൂന്ന് പേര്‍ക്കൊപ്പം ബാരാമതിയിലേക്ക് പോകുന്നതിനിടെയാണ് കെസ്കര്‍ പിടിയിലാകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും നടത്തിയ തെരച്ചിലിലാണ് പണം പിടികുടിയത്. ആദായനികുതി വകുപ്പിനെ വിവരം അറിയിച്ചു. പൂനെയില്‍ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിയമപരമായ പണമാണ് താന്‍ കൈവശം വച്ചിരുന്നതെന്ന് കെസ്കര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY