മുംബൈ: നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2005 മഹാത്മാഗാന്ധി സീരീസിന് സമാനമായ ഡിസൈനോടെയാകും പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടെയാകും നോട്ട് പുറത്തിറക്കുക. സുരക്ഷയ്ക്കായി ബ്ലീഡ് ലൈനുകളും വലിയ തിരിച്ചറിയല്‍ അടയാളങ്ങളും നോട്ടിലുണ്ടാകും. അതേസമയം, പുതിയ നോട്ടുകള്‍ പുറത്തിറക്കിയാലും നിലവില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകളുടെ എല്ലാ സീരീസുകളും സാധുവായി തുടരുമെന്നും നോട്ടുകളുടെ സാധുത നഷ്ടമാകില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.